English| മലയാളം
angamaly

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും ദേശീയപാത 47-ന്റെയും എം.സി. റോഡിന്റെയും അരികിലായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് അങ്കമാലി. കൊച്ചി നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ വടക്ക് വശത്തായാണ് അങ്കമാലിയുടെ സ്ഥാനം. പുരാതനകാലം മുതല്‍ക്കേ സുഗന്ധദ്രവ്യങ്ങള്‍, വിദേശികളെ അങ്കമാലിയിലേക്ക് ആകര്‍ഷിച്ചിരുന്നു. ഇന്നും സുഗന്ധദ്രവ്യങ്ങള്‍ അങ്കമാലിയുടെ സമ്പദ്‌വ്യവസ്ഥയില്‍ ഒരു വലിയ പങ്കുവഹിക്കുന്നു. ജലസേചനസൗകര്യംകൊണ്ട് സമ്പന്നമായ ഒരു കാര്‍ഷികമേഖല അങ്കമാലിക്കുണ്ട്. തെക്ക് ആലുവ, കാലടി, വടക്ക് ചാലക്കുടി, കിഴക്ക് പശ്ചിമഘട്ടം, പടിഞ്ഞാറ് പറവൂര്‍, മാള എന്നീ സ്ഥലങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്നു.