English| മലയാളം

Archive

March 5th, 2011

വിവരണം

വില്ലേജ്                         : അങ്കമാലി
താലൂക്ക്‌                         : ആലുവ
അസംബ്ലി മണ്ഡലം        : അങ്കമാലി
പാര്‍ലമെന്റ് മണ്ഡലം      : മുകുന്ദപുരം 
 

ചരിത്രം

അങ്കമാലി ഒരു കുന്നിന്‍ പ്രദേശമായിരുന്നു എന്നും  കുന്നിന്‍ മുകളിലെ ഒരു മൈതാനവും അതിനു ചുറ്റും ഒഴുകിയിരുന്ന ഒരു ജലപാതയും ചേര്‍ന്നതാണീ ഭൂപ്രദേശം എന്നും പഴയകാല രേഖകള്‍ സൂചിപ്പിക്കുന്നു. ഇന്ന് ഈ ജലപാത അങ്കമാലി- മാഞ്ഞാലി തോട് എന്നപേരില്‍ അറിയപ്പെടുന്നു.16-ാം നൂറ്റാണ്ടിന്റെ അവസാനം അങ്കമാലി വാണിരുന്നത് മങ്ങാട്ട് സ്വരൂപം ആയിരുന്നുവെന്നും, മങ്ങാട്ടു സ്വരൂപം മഹോദയപുരത്തിന്റെ പിന്‍തുടര്‍ച്ചക്കാരായി മങ്ങാട്ടുകര ആസ്ഥാനമാക്കി വാണിരുന്നു എന്നും കരുതുന്നു. ജൂതന്മാരുടെ പ്രധാന കുടിയേറ്റ കേന്ദ്രമാണ് അങ്കമാലി. വളരെയധികം പള്ളികള്‍ ഉള്ള സ്ഥലമാണ് അങ്കമാലി.