വില്ലേജ് : അങ്കമാലി
താലൂക്ക് : ആലുവ
അസംബ്ലി മണ്ഡലം : അങ്കമാലി
പാര്‍ലമെന്റ് മണ്ഡലം : മുകുന്ദപുരം
അതിരുകള്‍
വടക്ക് : മുക്കണ്ടൂൂര് പഞ്ചായത്ത് കിഴക്ക് : തുറവൂര്‍ കാലടി പഞ്ചായത്തുകള്‍ തെക്ക് : നെടുമ്പാശ്ശേരി കാഞ്ഞൂര്‍ പഞ്ചായത്ത് പടിഞ്ഞാറ് : നെടുമ്പാശ്ശേരി പാറക്കടവ് പഞ്ചായത്ത്
ഭൂപ്രകൃതി
ഭൂപ്രകൃതി അനുസരിച്ച് ചെറിയ കുന്നുകളോടുകൂടിയ ഉയര്‍ന്ന സമതല പ്രദേശമാണ് അങ്കമാലി. അങ്കമാലി വില്ലേജിലെ വേങ്ങൂര്‍ , കരപ്പറമ്പ്, നായത്തോട് , ചെമ്പമ്പൂര് , പീച്ചാനികാട്, മങ്ങാട്ടുകര കോതകുളങ്ങര, അങ്കമാലി എന്നീ എട്ടുകരകള്‍ ചേര്‍ന്ന പ്രദേശമാണ് അങ്കമാലി മുനിസിപ്പാലിറ്റി.
ആരാധനാലയങ്ങള്‍ / തീര്‍ഥാടന കേന്ദ്രങ്ങള്‍
തിരുനായതത്തോട് , വേങ്ങൂര്‍ ഭഗവതി ക്ഷേത്രം, കിടങ്ങൂര്‍ ശ്രീകൃഷണ സ്വാമി ക്ഷേത്രം, കോതമംഗലം ശ്രീകൃഷണ ക്ഷേത്രം, വെമ്പിയം ശിവ ക്ഷേത്രം, അങ്ങാടിപറമ്പ് പടുപുഴയിലെ ക്ഷേത്രങ്ങല് തുടങ്ങി ഹൈന്ദവ ദേവലയങ്ങളും സെന്റ് ജോര്‍ജ് ഫെറോനാ ചര്‍ച്ച് , സെന്റ് മേരീസ് യാക്കോബായ ചര്‍ച്ച് തുടങ്ങി നിരവധി ദേവാലയങ്ങലും ഇവിടുത്തെ പ്രധാന ആരാധനാലയങ്ങളാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
കോടനാട് ആനക്കൊട്ടില്‍ , ആഴം കുറഞ്ഞ് വിസ്തൃതമായ ഇവിടുത്തെ പുഴയോരം എന്നിവയും അങ്കമാലിയില്‍ നിന്നുളള മറ്റൊരു ടൂറിസ്റ്റ് കേന്ദ്രം ആതിരപ്പളളിയുമാണ്.
ചരിത്രപ്രാധന്യമുള്ളത് / ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപങ്ങള്‍
അങ്കമാലിയില്‍ സ്ഥിതിചെയ്യുന്ന ട്രാന്‍സ്ഫോര്‍മറുകളും മറ്റും നിര്‍മ്മിച്ചു കൊടുക്കുന്ന ടെല്‍ക്ക് (ട്രാന്‍സ്ഫോര്‍മേഴ്സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരളാ ലിമിറ്റഡ്) വളരെ പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു സ്ഥാപനമാണ്.